06:41pm 10 September 2026
NEWS
വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം വൈകുന്നത് പ്രതിഷേധാർഹം: ആർ. അനിൽകുമാർ
10/09/2026  05:25 PM IST
nila
വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം വൈകുന്നത് പ്രതിഷേധാർഹം: ആർ. അനിൽകുമാർ


ചെങ്ങന്നൂർ: വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം വൈകിപ്പിക്കുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി ആർ. അനിൽകുമാർ പറഞ്ഞു. കഴിഞ്ഞകാലങ്ങളിൽ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി ദുരിതബാധിതർക്ക് സഹായമെത്തിച്ചിരുന്ന സർക്കാരായിരുന്നു കേരളത്തിലുണ്ടായിരുന്നത്. എന്നാൽ, ഇന്ന് സാധാരണക്കാരുടെ ദുരിതങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് ബി.കെ.എം.യു ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർ. അനിൽകുമാർ.
ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് അനസ് പൂവാലംപറമ്പിൽ അധ്യക്ഷത വഹിച്ചു. ബി കെ എം യും മണ്ഡലം സെക്രട്ടറി സന്തോഷ് നന്മ സ്വാഗതം പറഞ്ഞു.സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. സന്ദീപ്,  സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആർ. പ്രദീപ് കുമാർ, കെ. മണിക്കുട്ടൻ, എം.എസ്. സാദത്ത്, എഐവൈഎഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശുഹൈബ് മുഹമ്മദ്,ബി.കെ.എം.യു , മണ്ഡലം ഭാരവാഹികളായ ദീപ സോമൻ, തമ്പി വെണ്മണി, ടി പി പ്രമോദ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img